കേരളത്തിൽ കത്തിക്കയറി സ്വർണവില. ഗ്രാമിന് 495 രൂപ ഉയർന്ന് വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 14,640 രൂപയിലെത്തി. പവന് 3960 രൂപയുടെ ഒറ്റക്കുതിപ്പിൽ വില 1,17,120 രൂപയായി. രാജ്യാന്തര ഔൺസിന് 118 ഡോളർ ഉയർന്ന് 4953 ഡോളറിൽ എത്തിയതിനാൽ കേരളത്തിൽ ഇന്ന് സ്വർണവില കുതിക്കുമെന്ന് ഉറപ്പായിരുന്നു.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട ഗ്രീൻലാൻഡ് ഉൾപ്പടെയുള്ള വിഷയങ്ങളിലെ നയതന്ത്ര തർക്കം, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ എന്നിവയാണ് പ്രധാനമായും സ്വർണവിലയുടെ കുതിപ്പിന് വഴിവയ്ക്കുന്നത്. ഇന്ത്യൻ രൂപ ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിൽ തുടരുന്നതും കേരളത്തിൽ സ്വർണവില കൂടാനിടയായി.
രൂപ തളരുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതി ചിലവ് കൂടുകയും ഇത് സ്വർണവില നിർണയത്തിൽ പ്രതിഫലിക്കുകയും ചെയ്യും. നിലവിലെ ട്രെൻഡ് പരിഗണിച്ചാൽ രാജ്യാന്തര വില വൈകാതെ 5000 ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ.
അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില ജിഎസ്ടിയും പണിക്കൂലിയും കൂട്ടാതെ തന്നെ 1.25 ലക്ഷം രൂപ ഭേദിക്കും. നിലവിൽ തന്നെ ഒരുപവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 3% ജിഎസ്ടി, മിനിമം 10% പണിക്കൂലി, 53.10 രൂപ ഹോൾമാർക്ക് ഫേസ് എന്നിവപ്രകാരം ഒന്നേകാൽ ലക്ഷം രൂപയിലധികം കൊടുക്കണം.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക







































