കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടി; വിഷു-ഈസ്‌റ്റർ ടിക്കറ്റ് ബുക്കിങ് ഉടൻ

എട്ട് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടി.

By Senior Reporter, Malabar News
Train-Services
Rep. Image
Ajwa Travels

ബെംഗളൂരു: യാത്രക്കാരുടെ തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എട്ട് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ. പുറപ്പെടുന്ന സമയത്തിലും സ്‌റ്റേഷനുകളിലും മാറ്റമില്ല.

  • ഹുബ്ബള്ളി- കൊല്ലം സ്‌പെഷ്യൽ (07313– ബെംഗളൂരു വഴി) ഫെബ്രുവരി ഒന്ന് മുതൽ 22 വരെ ഞായറാഴ്‌ചകളിൽ മാത്രം.
  • ഹുബ്ബള്ളി- കൊല്ലം സ്‌പെഷ്യൽ (07314) ഫെബ്രുവരി രണ്ടുമുതൽ 23 വരെ തിങ്കളാഴ്‌ചകളിൽ മാത്രം.
  • എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് (06526) ഫെബ്രുവരി രണ്ടുമുതൽ 23 വരെ തിങ്കളാഴ്‌ചകളിൽ മാത്രം.
  • തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബയ്യപ്പനഹള്ളി (06524) ഫെബ്രുവരി മൂന്നുമുതൽ 24 വരെ ചൊവ്വാഴ്‌ചകളിൽ മാത്രം.
  • എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് (06547) ഫെബ്രുവരി നാലുമുതൽ 25 വരെ ബുധനാഴ്‌ചകളിൽ മാത്രം.
  • തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു (06548) ഫെബ്രുവരി അഞ്ചുമുതൽ 26 വരെ വ്യാഴാഴ്‌ചകളിൽ മാത്രം.
  • എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് (06555) ഫെബ്രുവരി ആറുമുതൽ 20 വരെ വ്യാഴാഴ്‌ചകളിൽ മാത്രം.
  • തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു (06556) ഫെബ്രുവരി എട്ടുമുതൽ 22 വരെ ഞായറാഴ്‌ചകളിൽ മാത്രം.

ഈസ്‌റ്റർ അവധിക്ക് നാട്ടിലേക്കുള്ള ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് ഈ ആഴ്‌ച ആരംഭിക്കും. മാർച്ച് 29 മുതലുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും. ഈസ്‌റ്റർ ഏപ്രിൽ അഞ്ചിനാണെങ്കിലും 1, 2 ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. വിഷു ബുക്കിങ് ഫെബ്രുവരി ആദ്യവാരത്തോടെ ആരംഭിക്കും. ഏപ്രിൽ 15നാണ് വിഷു. കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് മാർച്ച് ആദ്യവാരം ആരംഭിക്കും.

Most Read| എംപിമാർ മൽസരിക്കേണ്ട, വിജയസാധ്യത പരിഗണിച്ച് മാത്രം സ്‌ഥാനാർഥി നിർണയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE