മുംബൈ: ബാരാമതിയിൽ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതിയിലാണ് തകർന്നുവീണത്. ലാൻഡിങ്ങിനിടെ വിമാനം തകർന്ന് വീഴുകയായിരുന്നു. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായാണ് വിവരം.
എല്ലാവരും മരിച്ചതായാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇന്ന് രാവിലെ 8.45ഓടെയാണ് അപകടം. വിമാനം തകർന്നു വീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ് തകർന്നുവീണത്.
വിമാനം പൂർണമായും കത്തിയമർന്നു. അതേസമയം അപകട സ്ഥലത്ത് മൃതദേഹങ്ങൾ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. എൽ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ളാസ് ജെറ്റ് വിമാനമാണ്. ലിയർജെറ്റ് 45XR വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക



































