കോഴിക്കോട്: ഒരുമിച്ച് ആത്‍മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ എലത്തൂർ സ്വദേശി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പോലീസ്. മാളിക്കടവിലെ വൈശാഖന്റെ ഇൻഡസ്‌ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും ഉറക്ക ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും തളിവെടുപ്പ് നടത്തും.
കൊലപാതകത്തിൽ കുറ്റബോധമുണ്ടെന്ന് വൈശാഖൻ പറഞ്ഞു. കൃത്യം നടത്തിയത് ഭാര്യയ്‌ക്ക് അറിയാമെന്നും വൈശാഖൻ പറഞ്ഞു. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പോലീസിന് കസ്‌റ്റഡിയിൽ ലഭിച്ചത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും കഴിഞ്ഞദിവസം പോലീസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
16 വയസുമുതൽ തന്നെ വൈശാഖൻ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി സ്വന്തം സ്‌ഥാപനത്തിൽ വെച്ച് വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം. എലത്തൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ




































