പാലക്കാട്: വാളയാര്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തി മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ രംഗത്ത്. മൂന്നു മാസമാണ് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചതെന്നും പിന്നീട് കേസില്‍ നിന്നും തന്നെ മാറ്റുകയായിരുന്നുവെന്നും മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്.
കേസില്‍ നിന്നും തന്നെ മാറ്റി പകരം യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടറെ നിയമിച്ചതായും ഇതിന്റെ പിന്നിലെ കാരണം ഇപ്പോഴും വ്യക്‌തമല്ലെന്നും ജലജ മാധവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് വീഴ്‌ചയുണ്ടായെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ജലജ മാധവന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
‘സത്യ വിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചില സത്യങ്ങള്‍ എഴുതേണ്ടത് ആവശ്യമായി വന്നിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കുറിപ്പ് ആരംഭിക്കുന്നത്. വാളയാര്‍ കേസില്‍ സിഡബ്ള്യുസി ചെയര്‍മാന്‍ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിന് അന്വേഷണം വന്നപ്പോള്‍ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് തന്നെ മാറ്റിയതെന്നും ഇവര്‍ പറഞ്ഞു. തന്നെ മാറ്റുന്നതിനുള്ള കാരണം ഇതില്‍ നിന്ന് ഏതാണ്ട് വ്യക്‌തമാണെന്നും ജലജ മാധവന്‍ പറയുന്നു.
മാത്രവുമല്ല വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍മാരുടെ വീഴ്‌ച എന്നു പറയാതെ, ആരുടെ വീഴ്‌ച, എവിടെ എന്ന് കൃത്യമായി പറയണമെന്നും ഇത്തരത്തില്‍ പുകമറ സൃഷ്‌ടിക്കുന്നത് എന്തിനാണെന്നും മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഇത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഇവര്‍ പറഞ്ഞു. കമ്മീഷന്‍ തെളിവെടുപ്പിനെ കുറിച്ച് തനിക്ക് പറയാനുള്ളത് പിന്നീട് പറയാം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്റെ ഫേസ്ബുക്ക് കുറിപ്പ്:
Read Also: ഓസ്ട്രേലിയന്‍ പര്യടനം; രോഹിത് പുറത്ത്, സഞ്‌ജു ടി-20 ടീമില്‍







































