ഓസ്ട്രേലിയന്‍ പര്യടനം; രോഹിത് പുറത്ത്, സഞ്‌ജു ടി-20 ടീമില്‍

By Staff Reporter, Malabar News
MALABARNEWS-IND-VS-AUS
Representational Image
Ajwa Travels

മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപില്‍ മല്‍സരത്തിനിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഒരു ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തിയിട്ടില്ല.

മലയാളി താരം സഞ്‌ജു സാംസണ്‍ പരിമിത ഓവര്‍ ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഇടം നേടി. കെഎല്‍ രാഹുലാണ് മുഖ്യ കീപ്പര്‍. ഏകദിന, ടി-20 ടീമുകളുടെ വൈസ് ക്യാപ്റ്റനായും രാഹുലിനെ നിയമിച്ചു.

രോഹിത്തിന് പുറമേ പരിക്കേറ്റ ഇഷാന്ത് ശര്‍മ്മയും ടെസ്‌റ്റ് ടീമില്‍ ഇടം നേടിയിട്ടില്ല. എന്നാല്‍ രണ്ട് പേരുടെയും ആരോഗ്യ സ്‌ഥിതി സെലക്ഷന്‍ കമ്മിറ്റി നിരീക്ഷിച്ചു വരികയാണെന്നും, ഏതെങ്കിലും ഘട്ടത്തില്‍ ഇവര്‍ ശാരീരിക ക്ഷമത വീണ്ടടുത്താല്‍ ടീമിലേക്ക് തിരികെ വിളിക്കുമെന്നും സൂചനകളുണ്ട്. 4 ടെസ്‌റ്റുകൾ, 3 ഏകദിനങ്ങള്‍, ടി-20 മല്‍സരങ്ങള്‍ എന്നിവയാണ് പര്യടനത്തില്‍ ഉള്ളത്.

സഞ്‌ജുവിന് പുറമേ ഐപിഎല്ലില്‍ തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തി, ശുഭമാന്‍ ഗില്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഋഷഭ് പന്ത് ടി-20 ടീമില്‍ ഇല്ല. ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. ടെസ്‌റ്റിൽ വൃദ്ധിമാന്‍ സാഹ തന്നെയാണ് വിക്കറ്റ് കീപ്പര്‍. അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പൂജാരെയും ടീമിലുണ്ട്.

ടെസ്‌റ്റ് സ്‌ക്വാഡ്:

വിരാട് കോഹ്‌ലി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ശുഭമാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവദീപ് സൈനി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്

ഏകദിന സ്‌ക്വാഡ്:

വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭമാന്‍ ഗില്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹാല്‍, ശാര്‍ദൂല്‍ താക്കൂര്‍, നവദീപ് സൈനി, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി

ടി-20 സ്‌ക്വാഡ്:

വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹാല്‍, സഞ്‌ജു സാംസണ്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി, നവദീപ് സൈനി, മുഹമ്മദ് ഷമി

Read Also: ഗെയ്‌ലിന് മിന്നല്‍ ഫിഫ്റ്റി; പഞ്ചാബിന് എട്ട് വിക്കറ്റ് ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE