കൊച്ചി: കെ.എം ഷാജി എംഎൽഎയുടെ വീട് നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷൻ ഉദ്യോഗസ്‌ഥർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിലെത്തി. വൈകിട്ട് 3 മണിയോടെയാണ് കോർപറേഷൻ ഓഫീസിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം ഇ.ഡി ഓഫീസിലെത്തിയത്. വെള്ളിമാട് കുന്നിലെ വീടിന്റെ വില മാത്രം 72 ലക്ഷം രൂപയാണെന്നാണ് സൂചന. വീട്ടിലെ ഫർണീച്ചർ, മാർബിൾ എന്നിവയുടെ വില തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനെ ഏൽപിക്കും.
Also Read: ജെ.സി.ബി പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടം നേടി ‘മീശ’
എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. കെട്ടിട നിർമാണ ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. പ്ളാനിലെ അനുമതിയേക്കാൾ വിസ്‌തീർണം കൂട്ടി വീട് നിർമിച്ചു എന്ന് കോർപറേഷൻ നേരത്തെ കണ്ടെത്തിയിരുന്നു. ഇ.ഡിയുടെ നിർദ്ദേശപ്രകാരം കെ.എം ഷാജിയുടെ വീട് നഗരസഭാ ഉദ്യോഗസ്‌ഥർ അളക്കുകയും ചെയ്‌തിരുന്നു.