ജെ.സി.ബി പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ ഇടം നേടി ‘മീശ’

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി. പുരസ്‌കാരപട്ടികയിൽ ഇടം നേടി എസ്.ഹരീഷിന്റെ ‘മീശ’. അഞ്ച് പുസ്‌തകങ്ങളുടെ ചുരുക്കപ്പട്ടികയാണ് പുറത്തുവിട്ടത്. അടുത്ത മാസം 7ന് പുരസ്‌കാര വിജയിയെ പ്രഖ്യാപിക്കും.

ഇന്ത്യൻ എഴുത്തുകാർ ഇംഗ്ളീഷിൽ എഴുതിയതോ മറ്റു ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. കോട്ടക്കൽ സ്വദേശിയായ ജയശ്രീ കളത്തിൽ ആണ് മീശയുടെ ഇംഗ്ളീഷ് പരിഭാഷ തയാറാക്കിയിരിക്കുന്നത്.

Read also: ജില്ലയിലെ 26 തദ്ദേശ സ്‌ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്

25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന നോവലിനും മുൻപ് ജെ.സി.ബി. പുരസ്‌കാരം ലഭിച്ചിരുന്നു. 2018ലെ പുരസ്‌കാരമാണ് ‘ജാസ്‌മിൻ ഡേയ്‌സി‘ന് ലഭിച്ചത്. ജെ.സി.ബി. ലിറ്റററി ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE