ജെസിബി സാഹിത്യ പുരസ്‌കാരം നേടി എസ് ഹരീഷിന്റെ ‘മീശ’

By Staff Reporter, Malabar News
kerala image_malabar news
Ajwa Travels

കോഴിക്കോട്: ഇന്ത്യയില്‍ സാഹിത്യ രചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെസിബി ലിറ്റററി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ജെസിബി പുരസ്‌കാരം എസ് ഹരീഷിന്. ‘മീശ‘ എന്ന നോവലാണ് ഹരീഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 25 ലക്ഷം രൂപയാണ് പുരസ്‌കാര തുക.

‘മീശ’യുടെ ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയ ‘മൂസ്‌റ്റാഷ്‘ എന്ന ഇംഗ്‌ളീഷ് പരിഭാഷക്കാണ് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരത്തിനായി പരിഗണിക്കുക ഇന്ത്യക്കാര്‍ ഇംഗ്‌ളീഷില്‍ എഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ്.

‘മീശ’യുടെ ഇംഗ്‌ളീഷ് പരിഭാഷ ഒരുക്കിയത് കോട്ടക്കല്‍ സ്വദേശിയായ ജയശ്രീ കളത്തില്‍ ആണ്. പരിഭാഷപ്പെടുത്തിയ വ്യക്‌തിക്ക് 10 ലക്ഷം രൂപയും ലഭിക്കും.

Read Also: ഇന്ദിരയുമായി ഉദ്ധവിനെ താരതമ്യം ചെയ്യുന്നത് ഞങ്ങൾക്ക് അഭിമാനം; ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE