തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്‌കാരത്തിന് (2020) മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ അർഹനായി. ‘ഡെൽഹി’ നോവലിന്റെ ഇംഗ്ളീഷ് പരിഭാഷക്കാണ് പുരസ്‌കാരം. ഫാത്തിമ ഇവി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് പുസ്‌തകം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
ഇന്ത്യയിൽ സാഹിത്യരചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെസിബി സാഹിത്യ പുരസ്‌കാരം ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. വിവർത്തനം ചെയ്‌തവർക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും.
ഇന്ത്യക്കാർ ഇംഗ്ളീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.
2018 മുതലാണ് ജെസിബി പുരസ്‌കാരം ഏർപ്പെടുത്തിയത്. പൂർണമായും ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുകയാണ് ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷന്റെ ലക്ഷ്യം.
Most Read: കോണ്‍ഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവം; പോലീസ് കേസെടുത്തു