സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ‘മീശ’ മികച്ച നോവൽ

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ ‘മീശ‘ എന്ന നോവലിനാണ് പുരസ്‌കാരം. പി രാമൻ, എം ആർ രേണുകുമാർ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്‌കാരത്തിന് അർഹരായി. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.

പി വൽസലക്കും എൻവിപി ഉണ്ണിത്തിരിക്കും അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചു. എൻകെ ജോസ്, പാലക്കീഴ് നാരായണൻ, പി അപ്പുക്കുട്ടൻ, റോസ് മേരി, യു കലാനാഥൻ, സിപി അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചു. സംവിധായകൻ സത്യൻ അന്തിക്കാട് ഹാസ്യസാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് അർഹനായി.

സജിത മഠത്തിൽ (നാടകം), ജിഷ അഭിനയ (നാടകം), ഡോ.കെഎം അനിൽ (സാഹിത്യ വിമർശനം), ജി മധുസൂദനൻ (വൈജ്‌ഞാനിക സാഹിത്യം), ഡോ. ആർവിജി മേനോൻ (വൈജ്‌ഞാനിക സാഹിത്യം), എംജിഎസ് നാരായണൻ (ജീവചരിത്രം/ആത്‌മകഥ), അരുൺ എഴുത്തച്ഛൻ (യാത്രാവിവരണം), കെ അരവിന്ദാക്ഷൻ (വിവർത്തനം), കെആർ വിശ്വനാഥൻ (ബാലസാഹിത്യം) തുടങ്ങിയവരും പുരസ്‌കാരത്തിന് അർഹരായി.

Read also: റവന്യൂ ഉൾപ്പടെയുള്ള വകുപ്പുകൾ പുതിയ മുഖം ആർജിച്ചു; കേരളം രാജ്യത്തിന് തന്നെ മാതൃക; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE