‘എനിക്കിട്ട വില 2400 രൂപ, നന്ദിയുണ്ട്’; കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്‌ട്ര സാഹിത്യോൽസവത്തിൽ പ്രഭാഷണം നടത്തിയതിന് ലഭിച്ച തുച്ഛമായ പ്രതിഫലത്തെ കുറിച്ചാണ് വിമർശനം.

By Trainee Reporter, Malabar News
balachandran chullikkad
ബാലചന്ദ്രൻ ചുള്ളിക്കാട്
Ajwa Travels

കൊച്ചി: കേരള സാഹിത്യ അക്കാദമിക്കെതിരെ വിമർശനവുമായി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്‌ട്ര സാഹിത്യോൽസവത്തിൽ പ്രഭാഷണം നടത്തിയതിന് ലഭിച്ച തുച്ഛമായ പ്രതിഫലത്തെ കുറിച്ചാണ് വിമർശനം നടത്തിയത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ചു ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

ജനുവരി 30ന് കുമാരനാശാൻ കാവ്യത്തെ കുറിച്ച് സംസാരിക്കാൻ അക്കാദമി ക്ഷണിച്ചു. കൃത്യ സമയത്ത് സ്‌ഥലത്ത്‌ എത്തുകയും വിഷയത്തെ കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്‌തു. 50 വർഷം ആശാൻ കവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസിലാക്കിയ കാര്യങ്ങളാണ് പറഞ്ഞതെന്നും എന്നാൽ, ഇതിന് പ്രതിഫലമായി തനിക്ക് നൽകിയത് വെറും 2400 രൂപയാണെന്നും പോസ്‌റ്റിൽ പറയുന്നു.

ഫേസ്ബുക് പോസ്‌റ്റിന്റെ പൂർണരൂപം

എന്റെ വില. ബാലചന്ദ്രൻ ചുള്ളിക്കാട്

കേരള ജനത എനിക്ക് നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്ക് മനസിലായത് ഇക്കഴിഞ്ഞ ജനുവരി 30ആം തീയതിയാണ്. കേരളജനതയുടെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്‌ട്ര സാഹിത്യോൽസവം. ജനുവരി 30ന് രാവിലെ കുമാരനാശാന്റെ കാവ്യത്തെ കുറിച്ച് സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു. ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്‌തു.

50 വർഷം ആശാൻ കവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസിലാക്കിയ കാര്യങ്ങളാണ് പറഞ്ഞത്. പ്രതിഫലമായി എനിക്ക് നൽകിയത് രണ്ടായിരത്തി നാനൂറ് രൂപയാണ്. എറണാകുളത്ത് നിന്ന് തൃശൂർ വരെ വാസ് ട്രാവൽസിന്റെ ടാക്‌സിക്ക് വെയ്‌റ്റിങ് ചാർജും ഡ്രൈവറുടെ ബാറ്റയുമടക്കം എനിക്ക് ചിലവായത് 3500 രൂപ. ഇതിൽ 2400 കഴിച്ചു ബാക്കി 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽ നിന്നാണ്.

പ്രബുദ്ധരായ മലയാളികളെ,

നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞു നിന്ന് അവാർഡും വിശിഷ്‌ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.

മിമിക്രിക്കും പാട്ടിനുമൊക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമി വഴി എനിക്ക് നിങ്ങൾ കൽപ്പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്ന് മനസിലാക്കിത്തന്നതിന് നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരിക ആവശ്യത്തിനായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസിൽ നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.

Most Read| മെയ്‌ പത്തിനകം ഇന്ത്യൻസേന പിൻമാറുമെന്ന് മാലദ്വീപ്; വ്യക്‌തത വരുത്താതെ ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE