നന്തനാര്‍ പുരസ്‌കാരം എസ് ഹരീഷിന്

By Trainee Reporter, Malabar News
Ajwa Travels

അങ്ങാടിപ്പുറം: മലയാളത്തിന്റെ സുവര്‍ണ്ണ കഥാകാരന്‍ നന്തനാരുടെ പേരിലുള്ള സാഹിത്യ പുരസ്‌കാരം എസ്. ഹരീഷിന്. അങ്ങാടിപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വള്ളുവനാടന്‍ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലാണ് നന്തനാര്‍ പുരസ്‌കാരം നല്‍കുന്നത്. ഹരീഷിന്റെ ‘മീശ’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഡോ. എന്‍.പി. വിജയകൃഷ്‌ണന്‍, ഡോ. പി. ഗീത, പി.എസ്. വിജയകുമാര്‍ എന്നിവരാണ് ജേതാവിനെ കണ്ടെത്തിയത്.

ചെറുകഥ, നോവല്‍, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലെ വളര്‍ന്ന് വരുന്ന എഴുത്തുകാര്‍ക്ക് പ്രോല്‍സാഹനമായാണ് ഇടവിട്ട വര്‍ഷങ്ങളില്‍ നന്തനാര്‍ സാഹിത്യ പുരസ്‌കാരം നല്‍കി വരുന്നത്. അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് തുകയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര വിതരണ തീയതി പീന്നിട് പ്രഖ്യാപിക്കും.

Read also: മലബാര്‍ നാവികാഭ്യാസം; ഇനി മുതല്‍ ഓസ്ട്രേലിയയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE