മലബാര്‍ നാവികാഭ്യാസം; ഇനി മുതല്‍ ഓസ്ട്രേലിയയും

By Syndicated , Malabar News
Malabar drill_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: യുഎസും ജപ്പാനുമുള്ള മലബാര്‍ നാവികാഭ്യാസത്തില്‍ ഇനി ഓസ്ട്രേലിയയും. ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ ചൈനക്ക് തിരിച്ചടിയായാണ് ഓസ്ട്രേലിയയെ ഇന്ത്യ നാവികാഭ്യാസത്തിന് കൂടെ കൂട്ടിയത്. നവംബര്‍ അവസാനം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായാണ് മലബാര്‍ നാവികാഭ്യാസം നടക്കുക.

2007ല്‍ ഓസ്ട്രേലിയ പങ്കെടുത്തിരുന്നു എങ്കിലും ചൈന രൂക്ഷവിമര്‍ശനവുമായി എത്തിയിരുന്നു. ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ചൈനക്കെതിരെ ഏഷ്യ-പസിഫിക്ക് മേഖലയില്‍ യുഎസ് ക്വാഡ് സഖ്യം രൂപീകരിച്ചിരുന്നു. ഓസ്ട്രേലിയയെ കൂടി മലബാര്‍ അഭ്യാസത്തില്‍ ചേര്‍ത്തതോടെ ഇത് ക്വാഡ് സഖ്യത്തിന്റെ നാവികാഭ്യാസമായി.

ഇന്‍ഡോ-പസിഫിക് മേഖലയിലെ തങ്ങളുടെ സ്വാധീനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മലബാര്‍ നാവികാഭ്യാസത്തെ ചൈന കാണുന്നത്. 2007ല്‍ ഓസ്‌ട്രേലിയയും സിംഗപ്പൂരും പങ്കെടുത്തിരുന്നു. ചൈനയുടെ എതിര്‍പ്പിന് ശേഷം ഓസ്ട്രേലിയയെ പങ്കെടുപ്പിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.

Read also: ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്; പോരാട്ടം ശക്‌തമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE