ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ട്; പോരാട്ടം ശക്‌തമാകും

By Syndicated , Malabar News
Trump-Biden-Malabar news
Ajwa Travels

വാഷിംഗ്‌ടണ്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ത്ഥി ജോ ബൈഡന്റെ സ്വാധീനം കുറയുന്നതായി റിപ്പോര്‍ട്ട്. ശക്‌തമായ മുന്നേറ്റം കാഴ്‌ചവെച്ചില്ലെങ്കില്‍ ട്രംപിന് ജയിക്കാവുന്ന അവസ്‌ഥയാണ് ഉളളതെന്ന് ബൈഡന്റെ പ്രചാരണ മാനേജര്‍ ജെന്‍.ഒ മെല്ലി ധില്ലന്‍ പറഞ്ഞു. ‘അലസമനോഭാവം വെടിഞ്ഞ് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണിത്. പോരാട്ടം അവസാന ഘട്ടം വരെ ശക്‌തമായിരിക്കും’, ധില്ലന്‍ പറഞ്ഞു.

ബ്ളാക്ക് ലൈവ്സ് മാറ്റര്‍ വംശീയ വിവേചനത്തിനെതിരെ നടത്തിയ പോരാട്ടങ്ങള്‍ ക്രമസമാധാന നില തകരാറിലാക്കിയെന്നും രാജ്യത്തെ ക്രമസമാധാന പാലനം തങ്ങള്‍ക്ക് മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ എന്നുമാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രചരണം. അതേസമയം കൊവിഡ് 19 ആണ് ഡെമോക്രാറ്റുകളുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം.

ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് മുന്‍തൂക്കം എന്നാല്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പ് രീതി അനുസരിച്ച് ഓരോ സംസ്‌ഥാനത്തിനുമുള്ള ഇലക്‌ട്രറല്‍ വോട്ടുകളാണ് വിജയം നിര്‍ണ്ണയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ വോട്ട് കൂടുതല്‍ ലഭിച്ചത് ഹിലരി ക്ലിന്റണായിരുന്നു. എന്നാല്‍ ഇലക്‌ട്രറല്‍ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചതാണ് ട്രംപിന്റെ വിജയത്തിലേക്ക് നയിച്ചത്.

Read also: മാസ്‌ക് ധരിച്ച് കൈകഴുകി ട്രംപിനെ പുറത്താക്കാം; ജോ ബൈഡന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE