ന്യൂഡെല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 43893 ആളുകള്‍ക്കാണ്. താരതമ്യേന കുറഞ്ഞ കണക്കുകളാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തോട് അടുക്കുന്നു. 7990322 ആളുകൾക്കാണ് രാജ്യത്ത് ആകെ രോഗം സ്‌ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചു മരിച്ച ആളുകളുടെ എണ്ണം 508 ആണ്. ഇതോടെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 1,20,010 ആണ്.
രാജ്യത്തെ നിലവിലെ കോവിഡ് മരണനിരക്ക് 1.5 ശതമാനം ആണ്. മരണ നിരക്ക് കുറയുന്നതിനോടൊപ്പം തന്നെ കോവിഡ് മുക്‌തി നിരക്ക് കൂടുന്നുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് മുക്‌തി നിരക്ക് 90.85 ശതമാനം ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 58439 ആണ്. ഇതോടെ ആകെ രോഗമുക്‌തരായ ആളുകളുടെ എണ്ണം 7259509 ആയി ഉയര്‍ന്നു. രോഗമുക്‌തി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധന രാജ്യത്ത് വലിയ ആശ്വാസമാണ് പകരുന്നത്. രാജ്യത്ത് നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 6,10,803 ആണ്.
Read also : തീവ്രവാദ ഫണ്ടിംഗ്; കശ്‌മീരിൽ എന്‍ഐഎയുടെ വ്യാപക റെയ്ഡ്






































