കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിനാണ് സാങ്കേതിക തരാർ ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ 3.40 നായിരുന്നു സംഭവം. തകരാർ പരിഹരിച്ച ശേഷം 7.41 ഓടെ വിമാനം ഷാർജയിലേക്ക് പുറപ്പെട്ടു. 177 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനത്തിന്റെ ഉള്ളിൽ വായു മർദ്ദത്തിൽ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് റിപ്പോർട്ട്. വിമാനം പറന്നുയർന്ന് 10 മിനിറ്റിന് ശേഷമാണ് തിരിച്ചിറക്കിയത്.
Malabar News: അഴിമതി ആരോപണം; വാണിമേലില്‍ രണ്ടിടത്ത് വിജിലന്‍സ് പരിശോധന







































