പാലക്കാട്: സംസ്‌ഥാന ബിജെപി പുനസംഘടനയിലെ അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രന്‍. പുനസംഘടനയില്‍ അതൃപ്‌തിയുണ്ടെന്നും വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ശോഭ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ദേശീയതലത്തില്‍ പ്രവര്‍ത്തിക്കവേ തന്റെ അനുവാദമില്ലാതെയാണ് സംസ്‌ഥാന വൈസ് പ്രസിഡണ്ടാക്കിയത്. ഇക്കാര്യത്തിലുള്ള പരാതി കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കീഴ്‍വഴക്കങ്ങള്‍ ലംഘിച്ചാണ് പുനസംഘടന നടന്നതെന്നും ശോഭ സുരേന്ദ്രന്‍ വ്യക്‌തമാക്കി. തന്റെ അതൃപ്‌തി മറച്ചുവെക്കില്ലെന്നും പൊതു പ്രവര്‍ത്തനം തുടരുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടതോടെ പാര്‍ട്ടി വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് അവർ തുടരുന്നുവെന്നും ആരും ഒഴിവാക്കിയിട്ടില്ല എന്നുമായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം. വൈസ് പ്രസിഡണ്ട് സജീവമാകാത്തതിന് കാരണം അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്.
Read more : മകന്റെ ധാര്‍മ്മികത കൊടിയേരിയില്‍ കെട്ടി വെക്കണ്ട; ബിനീഷിന്റെ അറസ്റ്റില്‍ വിജയരാഘവന്‍







































