മകന്റെ ധാര്‍മ്മികത കോടിയേരിയില്‍ കെട്ടി വെക്കണ്ട; ബിനീഷിന്റെ അറസ്‌റ്റില്‍ വിജയരാഘവന്‍

By Team Member, Malabar News
Malabarnews_a vijayaraghavan
എ വിജയരാഘവൻ
Ajwa Travels

തൃശൂര്‍ : ബിനീഷ് കോടിയേരിയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട് നിലപാട് വ്യക്‌തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മകന്റെ ധാര്‍മ്മികത പിതാവിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ലെന്നും, ബിനീഷ് സിപിഎം പ്രവര്‍ത്തകന്‍ അല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ബിനീഷിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് കോടിയേരി നേരത്തെ തന്നെ കാര്യങ്ങള്‍ വ്യക്‌തമാക്കിയിരുന്നു. കൊടിയേരിയാണ് തെറ്റ് ചെയ്‌തിരുന്നതെങ്കില്‍ പാര്‍ട്ടി ഉത്തരം പറയണം. എന്നാല്‍ ബിനീഷിന്റെ അറസ്‌റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ല എന്നും വിജയരാഘവന്‍ വ്യക്‌തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ എം ശിവശങ്കറിന്റെയും മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായ ബിനീഷ് കൊടിയേരിയുടെയും കാര്യത്തില്‍ സിപിഎമ്മോ സര്‍ക്കാരോ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നേരിടുന്നില്ല എന്നും അദ്ദേഹം വ്യക്‌തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് നേരത്തെ തന്നെ പാര്‍ട്ടി നിലപാട് വ്യക്‌തമാക്കിയിരുന്നു. ഇപ്പോഴും അതെ നിലപാട് തന്നെയാണ് തുടരുന്നത്. ചില ആളുകള്‍ക്ക് വന്ന തെറ്റിനെ പാര്‍ട്ടിയുടെ തെറ്റായി കാണേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ സിപിഎം അടിത്തറയുള്ള പാര്‍ട്ടി ആണെന്നും അത് ജനങ്ങള്‍ക്ക് അറിയുന്ന കാര്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also : ബിനീഷിന്റെ അറസ്‌റ്റ് പാര്‍ട്ടിക്ക് പ്രതിസന്ധിയല്ല; സീതാറാം യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE