വാളയാർ: ചെല്ലങ്കാവ് കോളനിയിൽ 5 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തക്കേസിൽ ഒരാൾ അറസ്‌റ്റിലായി. കഞ്ചിക്കോട് സ്വദേശി ധനം എന്നു വിളിപ്പേരുള്ള ധനരാജ് ആണ് അറസ്‌റ്റിലായത്. പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ നിന്ന് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്‌പിരിറ്റ് എടുത്തത് ഇയാളാണ്. സോപ്പ് കമ്പനിയിൽ നിന്ന് എടുത്ത ദ്രാവകമാണ് മദ്യമെന്ന പേരിൽ കോളനിയിൽ ഉള്ളവർ കുടിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രതി ധനരാജ് പൊലീസ് പിടിയിലായത്. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ധനരാജും വ്യാജമദ്യം കഴിച്ച് മരിച്ച ശിവനും അരുണും ചേർന്നാണ് വർഷങ്ങളായി പൂട്ടി കിടക്കുന്ന കമ്പനിയിൽ നിന്നും ദ്രാവകം എടുത്തത്. ശിവനാണ് ഇത് മദ്യരൂപത്തിലാക്കി കോളനിയിൽ വിതരണം ചെയ്‌തത്. എന്നാൽ ധനരാജ് ഇത് കുടിച്ചിരുന്നില്ല. പ്രതിയെ സോപ്പ് കമ്പനിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കമ്പനിയിൽ നിന്നും കോളനിയിൽ ഉള്ളവർ കുടിച്ചതെന്ന് കരുതുന്ന ദ്രാവകവും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.
Read also: പുനസംഘടന കീഴ്‌വഴക്കം ലംഘിച്ച്; അതൃപ്‌തി പ്രകടമാക്കി ശോഭ സുരേന്ദ്രന്‍







































