തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക ചൊവ്വാഴ്‌ചയോടെ പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും, അതിന്റെ നടപടികള്‍ പൂര്‍ത്തിയായെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയിയെ സംബന്ധിച്ച് നിരവധി പരാതികളാണ് സംസ്‌ഥാനത്ത് ഉയര്‍ന്നത്. നിരവധി രാഷ്‌ട്രീയ പാര്‍ട്ടികളും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വീണ്ടും അവസരം നല്‍കാനുള്ള തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിയത്. പുതിയ പേരുകള്‍ കൂടി ചേര്‍ത്ത് പുതുക്കിയ പട്ടികയാണ് പ്രസിദ്ധീകരിക്കാന്‍ പോകുന്നത്. വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാത്തവര്‍ക്ക് ഇനി അവസരം നല്‍കില്ല എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള തീയതി പ്രഖ്യാപിക്കുന്നതിന്റെ അവസാന ഘട്ട ഒരുക്കത്തിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് ഡിസംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍.
Read also : 15 വര്‍ഷത്തിൽ അധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം