തദ്ദേശ സ്വയംഭരണ വാർഡുകളിലെ മാറ്റിവെച്ച തിരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ 22ന്

By Trainee Reporter, Malabar News
election
Ajwa Travels

തിരുവനന്തപുരം: സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച 7 തദ്ദേശ സ്വയംഭരണ വാർഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ് വ്യാഴാഴ്‌ച (നാളെ) നടക്കും.

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07), കോഴിക്കോട് മാവൂർ പഞ്ചായത്തിലെ താത്തൂർപൊയിൽ (11), തൃശൂർ കോർപറേഷനിലെ പുല്ലഴി വാർഡ് (47), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുൻസിപ്പൽ വാർഡ് (37), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പിഎച്ച്‌സി വാർഡ് (07), കൊല്ലം പൻമന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13) എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുക.

ജനുവരി 4നായിരുന്നു നാമനിർദേശ പത്രിക സമർപ്പണം. നാമനിർദേശ പത്രികയുടെ സൂക്ഷ്‌മ പരിശോധന ജനുവരി 5ന് നടന്നു. സ്‌ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 7നായിരുന്നു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ്  നാളെ വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ ജനുവരി 22 രാവിലെ 8ന് ആരംഭിക്കും.

Read also: ദീര്‍ഘാവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കാന്‍ ചീഫ് ഓഫീസ് അനുമതി നിര്‍ബന്ധം; ബിജു പ്രഭാകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE