ദീര്‍ഘാവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കാന്‍ ചീഫ് ഓഫീസ് അനുമതി നിര്‍ബന്ധം; ബിജു പ്രഭാകര്‍

By Syndicated , Malabar News
KSRTC-MD-Biju-Prabhakar
ബിജു പ്രഭാകർ
Ajwa Travels

തിരുവനന്തപുരം: ദീര്‍ഘാവധി കഴിഞ്ഞ് കെഎസ്ആര്‍ടിസിയില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് ചീഫ് ഓഫീസിന്റെ അനുമതി നിര്‍ബന്ധമെന്ന് സിഎംഡി ബിജു പ്രഭാകര്‍. ശൂന്യ വേതന അവധിയെടുത്ത ശേഷം കാലാവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് ചീഫ് ഓഫീസ് ഉത്തരവില്ലാതെ തിരികെ ജോലിയില്‍ പ്രവേശനം നല്‍കില്ല.

അവധിയുടെ കാലാവധി കഴിഞ്ഞ ശേഷവും ജോലിയില്‍ തിരികെ പ്രവേശിക്കാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും ചീഫ് ഓഫീസ് ഉത്തരവില്ലാതെ യൂണിറ്റ് ഓഫീസര്‍മാര്‍ ജോലിക്കാര്‍ക്ക് തിരികെ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നത് നിലവിലുള്ള ഉത്തരവുകളുടെ ലംഘനമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുനഃപ്രവേശനം നല്‍കുന്ന യൂണിറ്റ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി പ്രതീക്ഷിക്കാമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

Read also: ഒറ്റക്കല്ല ഒപ്പമുണ്ട്; സംസ്‌ഥാനത്ത് 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ലഭ്യമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE