കെഎസ്ആർടിസി: വകുപ്പ് സിപിഐഎം ഏറ്റെടുക്കണം; ഗണേഷ് കുമാര്‍

By Syndicated , Malabar News
kb-ganesh-kumar
Ajwa Travels

കണ്ണൂര്‍: കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ ശരിയാകാന്‍ വകുപ്പ് സിപിഐഎം ഏറ്റെടുക്കണമെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാര്‍ ഇതുവരെ പറഞ്ഞതെല്ലാം ശരിയായില്ലെ, ഇനി കെഎസ്ആര്‍ടിസിയിലെ പ്രശ്‌നമല്ലെ ശരിയാകാനുള്ളൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ആവശ്യമില്ലാത്ത ഓഫീസും അനുബന്ധ സ്‌ഥാപനങ്ങളും കെഎസ്ആര്‍ടിസി പൂട്ടണമെന്നും താന്‍ മന്ത്രിയായിരുന്ന സമയത്ത് സര്‍ക്കാര്‍ സഹായം ഇല്ലാതെ ശമ്പളവും പെന്‍ഷനും കൊടുത്തിരുന്നെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പളം കൊടുത്തു തുടങ്ങുമെന്ന് ഗാതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി 30 കോടി രൂപ സര്‍ക്കാര്‍ നല്‍കും. ശമ്പളം അനിശ്‌ചിതമായി വൈകുന്നതില്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് പ്രശ്‌ന പരിഹാരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

Read also: ഡീസൽ വില; കേന്ദ്രത്തിനും എണ്ണ കമ്പനികൾക്കും സുപ്രീം കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE