ഡീസൽ വില; കേന്ദ്രത്തിനും എണ്ണ കമ്പനികൾക്കും സുപ്രീം കോടതി നോട്ടീസ്

By Syndicated , Malabar News
ksrtc
Ajwa Travels

ന്യൂഡെൽഹി: ഡീസൽ വിലയ്‌ക്ക് എതിരെയുള്ള കെഎസ്ആർടിസി ഹരജിയിൽ കേന്ദ്ര സർക്കാരിനും പൊതുമേഖല എണ്ണ കമ്പനികൾക്കും നോട്ടീസയച്ച് സുപ്രീം കോടതി.

എണ്ണ കമ്പനികൾക്കെതിരെ കോടതിയിൽ പോകാൻ കെഎസ്ആർടിസിക്ക് സാധിക്കില്ലെന്ന ഹൈക്കോടതി വിധിയിലെ ഭാഗം സുപ്രിം കോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ് എസ് അബ്‌ദുൽ നസീർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കെഎസ്ആർടിസിയുടെ ഹരജി എട്ട് ആഴ്‌ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

വിപണി വിലയേക്കാൾ ലിറ്ററിന് 21 രൂപയോളം അധികമാണ് എണ്ണ കമ്പനികൾ ഈടാക്കുന്നതെന്നും, ഈ സാഹചര്യം കോർപറേഷന് വൻ സാമ്പത്തിക നഷ്‌ടമുണ്ടാക്കുന്നുവെന്നും കെഎസ്ആർടിസി ഹരജിയിൽ വ്യക്‌തമാക്കിയിരുന്നു.

Read also: ഗ്യാൻവാപി മസ്ജിദ്; സിവിൽ കോടതിയുടെ നടപടികൾ തടഞ്ഞ് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE