തിരുവനന്തപുരം: കോവിഡ് സാഹചര്യത്തെ മറികടന്ന് സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കാനുള്ള സജ്‌ജീകരണങ്ങളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പും ദുരന്തനിവാരണ വകുപ്പും അനുമതി നൽകിയാൽ സ്‌കൂളുകൾ തുറക്കുമെന്നും സെക്രട്ടറി എ ഷാജഹാൻ പറഞ്ഞു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പ്രവേശന നടപടികൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ 9,10,11,12 ക്ളാസുകൾക്ക് മാത്രമാണ് അധ്യയനം ഉണ്ടാകുക. പിന്നീട് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി തലങ്ങളിലും പൂർണമായ തോതിൽ ക്ളാസുകൾ പ്രവർത്തിക്കും.
അതേസമയം എൽപി, യുപി ക്ളാസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല. ഈ വർഷം പ്രൈമറി, അപ്പർ പ്രൈമറി ക്ളാസുകൾ തുടങ്ങാനുള്ള സാധ്യതകൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read also: കരിപ്പൂര്‍ വിമാനാപകടം; അവശിഷ്‌ടങ്ങൾ മാറ്റിയത് ഒരു കോടിയോളം രൂപ ചിലവില്‍






































