എറണാകുളം: കുട്ടികളെ പുറത്താക്കരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 25 ശതമാനം ഫീസിളവ് നല്‍കണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന് ഉത്തരവ്.
ഫീസ് അടക്കാത്ത കൂട്ടികളെ ഓണ്‍ലൈന്‍ ക്ളാസുകളില്‍ നിന്നൊഴിവാക്കിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് ഉത്തരവ്. മഞ്ചേരി എസിഇ പബ്ളിക് സ്കൂളിലെ രക്ഷാകര്‍ത്താക്കളാണ് പരാതി നല്‍കിയത്. ഉത്തരവ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും ബാധകമായിരിക്കുമെന്ന് ചെയര്മാന് കെവി മനോജ് കുമാര്‍ പറഞ്ഞു.
ആലുവ സെന്റ് ജോസഫ് പബ്ളിക്ക് സ്കൂള്‍ നേതൃത്വത്തിനെതിരെ രക്ഷിതാക്കൾ നൽകിയ ഒരുപരാതിയിലും ഹൈകോടതി മുൻപ് കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാണ് നൽകിയത്. സെപ്റ്റംബറിലായിരുന്നു ഈ വിധി.
സെപ്റ്റംബർ മാസം 14 ന് മുന്‍പ് ഫീസ് അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ളാസുകളില്‍ നിന്ന് പുറത്താക്കുമെന്ന് മാനേജ്മെന്റ് വിദ്യാർഥികളെ അറിയിച്ചിരുന്നു. മാനേജ്മെന്റ് നടപടി ചോദ്യം ചെയ്ത് എതാനും കുട്ടികള്‍ സമര്‍പ്പിച്ച ഹരജിയിൽ ഹൈകോടതിയുടെ ഇടക്കാല ഉത്തരവും കുട്ടികൾക്ക് അനുകൂലമായിരുന്നു.
“ഓണ്‍ലൈന്‍ ക്ളാസുകള്‍ക്ക് ഫീസ് അടക്കാത്ത വിദ്യാർഥികളെ പുറത്താക്കരുതെന്നും അവരുടെ ക്ളാസ് നിഷേധിക്കരുതെന്നും ഉറപ്പ് വരുത്തണം. കോവിഡിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്ക്കുമ്പോള് അത് മനസിലാക്കാനുള്ള വിവേകം വിദ്യഭ്യസ സ്ഥാപനങ്ങളുടെ അധികൃതർ കാണിക്കണം. ആവശ്യമായ സമയം രക്ഷിതാക്കൾക്ക് അനുവദിക്കണം.“ കേസ്, വിശദമായി പിന്നീട് പരിഗണിക്കുമെന്നും കോടതി അന്നത്തെ ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു.
Related News: ഫീസ് നല്കാത്തതിനാല് ക്ലാസ്സില്‍ നിന്നും പുറത്താക്കരുത്; ഹൈക്കോടതി