ഫീസ് നല്‍കാത്തതിനാല്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കരുത്; ഹൈക്കോടതി

By Team Member, Malabar News
Malabarnews_highcourt
Representational image
Ajwa Travels

കൊച്ചി : സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്നും ഫീസ് നല്‍കാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കുന്ന നടപടിക്കെതിരെ ഹൈക്കോടതി. ഫീസ് നല്‍കിയില്ലെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികളെ ക്ലാസ്സുകളില്‍ നിന്ന് പുറത്താക്കരുത് എന്ന് സ്‌കൂള്‍ അധികൃതരോട് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ മാസം 14 ന് മുന്‍പ് ഫീസ് അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്ന് പുറത്താക്കും എന്ന് സ്‌കൂള്‍ അധികൃതരില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ആലുവയില്‍ ഉള്ള സെന്റ് ജോസഫ് സ്‌കൂള്‍ അധികൃതരാണ് ഫീസ് നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് അറിയിച്ചത്. വിദ്യാര്‍ത്ഥികളെ പുറത്താക്കുന്ന നടപടി ഉപേക്ഷിക്കണമെന്ന് സ്‌കൂള്‍ അധികൃതരോട് ഹൈക്കോടതി ഉത്തരവിട്ടു.

ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇക്കാര്യത്തില്‍ സമാന പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്.

Entertainment News : ‘അത്ഭുതം… സ്‌ത്രീകൾക്കും കാലുകളുണ്ട്’; സദാചാര വാദികളോട് റിമ കല്ലിങ്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE