‘അത്ഭുതം… സ്‌ത്രീകൾക്കും കാലുകളുണ്ട്’; സദാചാര വാദികളോട് റിമ കല്ലിങ്കല്‍

By Team Member, Malabar News
Malabarnews_rima
റിമ കല്ലിങ്കൽ
Ajwa Travels

സദാചാരവാദികള്‍ക്ക് ചുട്ട മറുപടിയുമായി മോളിവുഡില്‍ നിന്നും റിമ കല്ലിങ്കലും രംഗത്ത്. വസ്‌ത്രധാരണത്തെ ചൊല്ലി സാമൂഹിക മാദ്ധ്യമങ്ങളില്‍ അനശ്വര രാജന് എതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിന് മറുപടിയായാണ് ഇപ്പോള്‍ റിമയും രംഗത്തെത്തിയത്. സ്വിമ്മിങ് സ്യൂട്ട് ധരിച്ച് നടന്നു വരുന്ന ചിത്രമാണ് റിമ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്ക് വച്ചിരിക്കുന്നത്. ‘അത്ഭുതം… സ്ത്രീകള്‍ക്ക് കാലുകള്‍ ഉണ്ട്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്‌ത ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വസ്‌ത്രധാരണത്തെ ചൊല്ലി സ്‌ത്രീകളോട്‌ മോശമായി പെരുമാറുന്ന ആളുകള്‍ക്ക് ഇത് ചുട്ട മറുപടി തന്നെയാണെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു.

 

View this post on Instagram

 

Surprise surprise!!! Women have legs ???? #ladies #showthemhowitsdone ? @aashiqabu

A post shared by Rima Kallingal (@rimakallingal) on

മലയാളത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച ചിത്രമാണ് ചില ആളുകളെ പ്രകോപിപ്പിക്കാന്‍ കാരണം. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തതോടെ സദാചാരവാദികള്‍ വസ്ത്രത്തേയും താരത്തിന്റെ സ്വഭാവത്തെയും മോശം പറഞ്ഞു കൊണ്ട് രംഗത്തെത്തി. എന്നാല്‍ അതിന് പിന്നാലെ താരത്തിന്റെ കിടിലന്‍ മറുപടി പോസ്റ്റും വന്നിരുന്നു. ‘ഞാന്‍ ചെയ്യുന്ന കാര്യങ്ങളെ ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട. പകരം എന്തുകൊണ്ടാണ് ഞാന്‍ ചെയ്യുന്ന കാര്യങ്ങളെ ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുന്നത് എന്ന കാര്യത്തില്‍ ആശങ്കപ്പെടൂ’ എന്നാണ് അനശ്വര മറുപടി പോസ്റ്റില്‍ സദാചാരവാദികളോട് മറുപടി പറഞ്ഞത്.

വിമര്‍ശനം നേരിടേണ്ടി വന്ന അതെ വസ്‌ത്രം ധരിച്ചു കൊണ്ടാണ് അനശ്വര മറുപടി പോസ്റ്റ് ചെയ്‌തതും. താരത്തെ പിന്തുണച്ച് നിരവധി താരങ്ങള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സ്‌ത്രീകളുടെ കാലുകള്‍ കാണുമ്പോള്‍ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത് എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് താരങ്ങള്‍ എല്ലാവരും സദാചാരവാദികളോട് പ്രതികരിച്ചത്.

Read also : ‘ചാഞ്ചാടിയാടി’ പാടി, ആരാധകരെ കയ്യിലെടുത്ത് അഹാന കൃഷ്‌ണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE