മസ്‌കറ്റ്: ഒമാനിലെ കോവിഡ് വൈറസ് ബാധയെ കുറിച്ചുള്ള ദേശീയ സെറോജിക്കൽ സർവേയുടെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടം ഇന്ന് ആരംഭിക്കും. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആഴം കണ്ടെത്തുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം.
വിവിധ ഗവർണറേറ്റുകളിലെ രോഗബാധയും ഒപ്പം ലക്ഷണമില്ലാതെ രോഗബാധിതരായവരുടെ തോതും കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള സർവേയുടെ ആദ്യഘട്ടം ജൂലൈ 12 മുതലാണ് തുടങ്ങിയത്. രക്‌തസാമ്പിളുകൾ ശേഖരിച്ചുള്ളതാണ് സർവേ. വിദേശികളും സ്വദേശികളും സർവേയുമായി സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.
Also Read: കോവിഡ് വാക്‌സിൻ; ആധാര്‍ നിര്‍ബന്ധമല്ല, മുന്‍ഗണന പട്ടികക്ക് സൗജന്യ വാക്‌സിൻ
സർവേയിൽ പങ്കെടുക്കുന്നവർക്ക് നിർബന്ധിത ഐസൊലേഷൻ, ഇലക്‌ട്രോണിക് ബ്രേസ്‌ലെറ്റ് ധരിക്കൽ തുടങ്ങിയ നിബന്ധനകൾ ഉണ്ടാകില്ല. സർവേയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടാൽ നിർദ്ദേശിക്കപ്പെടുന്ന ഹെൽത്ത് സെന്ററിലെത്തി നടപടികൾ പൂർത്തീകരിക്കണം. സർവേ സമയത്തിന് പൂർത്തീകരിക്കുന്നതിന് ഓരോരുത്തരുടെയും പ്രതികരണം ഏറെ വിലപ്പെട്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.




































