കോഴിക്കോട്: ചെമ്പനോടയില്‍ വഴി തര്‍ക്കത്തിനിടയില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ (38) ആണ് മരിച്ചത്.
വഴിയെച്ചൊല്ലിയുള്ള കുടുംബ വഴക്കിനിടെയാണ് സംഭവം. ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന് വിളിക്കുന്ന കുഞ്ഞച്ചനാണ് കുത്തിയത്. കത്തിക്കുത്തിന് ശേഷം ഒളിവില്‍ പോയ കുഞ്ഞച്ചനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഷിജോയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
Malabar News: അറസ്റ്റ് ചെയ്ത നടപടി അന്യായം, കമറുദ്ദീന് രാജിവെക്കണ്ടതില്ല; ലീഗ് തീരുമാനം

































