ശ്രീനഗര്‍: വടക്കന്‍ കശ്‌മീരില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. കുപ്വാരയിലെ മച്ചില്‍ മേഖലയിലാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടന്നത്.
കൊല്ലപ്പെട്ടവരില്‍ ആര്‍മി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനും ഉള്‍പ്പെടുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളെ ഇന്ത്യന്‍ പട്രോളിങ് സംഘം തടഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് സൈനിക വാക്‌താവ് അറിയിച്ചു.
അതേസമയം മൂന്ന് തീവ്രവാദികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് വിവരം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്‌തമാക്കി. ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ് സംഭവത്തിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also: ആലപ്പുഴ ആകാശവാണി നിലയത്തിന് പൂട്ടിട്ട് പ്രസാർ ഭാരതി




































