അഭിമാനത്തോടെ കേരളം; 103 വയസുകാരന് കോവിഡ് മുക്തി

By Desk Reporter, Malabar News
covid kerala_2020 Aug 19
Ajwa Travels

കൊച്ചി: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് മറ്റൊരു അഭിമാന നേട്ടം കൂടി. എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന 103 വയസുകാരൻ രോ​ഗ മുക്തി നേടി. ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടിൽ പരീദ് ആണ് തന്റെ 103-ാം വയസിൽ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാർ പൊന്നാടയണിയിച്ചും പൂക്കൾ നൽകി ആദരിച്ചുമാണ് അദ്ദേഹത്തെ യാത്രയയച്ചത്.

ജൂലൈ 28 ന് കടുത്ത പനിയും ശരീര വേദനയും മൂലമാണ് പരീദ് കോവിഡ് പരിശോധനക്ക് വിധേയനായത്. പരിശോധനാഫലം പോസിറ്റീവ് ആയതോടെ അദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഉയർന്ന പ്രായം പരിഗണിച്ചു പ്രത്യേക മെഡിക്കൽ സംഘമാണ് പരീദിന് ചികിത്സ ഉറപ്പാക്കിയത്. രോഗം സ്ഥിരീകരിച്ചു 20 ദിവസം കൊണ്ട് തന്നെ അദ്ദേഹം രോഗമുക്തനായി.

കേരളത്തിൽ കോവിഡ് മുക്തനാകുന്ന ഏറ്റവും പ്രായകൂടിയവരിൽ ഒരാളാണ് പരീദ്. അദ്ദേഹത്തിന്റെ മകനും രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ ആമിനയും അഡ്മിറ്റ് ആയിരുന്നുവെങ്കിലും നെഗറ്റീവ് ആയിരുന്നതിനാൽ നേരത്തെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE