കാഞ്ഞങ്ങാട് : ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംസി കമറുദ്ദീന് എംഎല്‍എയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അത് പതിനൊന്നാം തീയതി പരിഗണിക്കാമെന്ന നിലപാടാണ് കോടതി എടുത്തത്.
കസ്റ്റഡി കാലാവധി ചുരുക്കണമെന്ന ആവശ്യം കമറുദ്ദീന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചെങ്കിലും, തെളിവ് ശേഖരണത്തിന് രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്ന നിലപാടാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. ഇതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ച് കൊണ്ട് കോടതി ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീന് എംഎല്‍എയെ കഴിഞ്ഞ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതുവരെ കമറുദ്ദീനില്‍ നിന്നും കേസുമായി ബന്ധപ്പെട്ട തെളിവുകളോ, മൊഴികളോ ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും താന്‍ അറിഞ്ഞിരുന്നില്ല എന്ന നിലപാടാണ് കമറുദ്ദീന് ആവര്‍ത്തിക്കുന്നത്.
Read also : കോതമംഗലം പള്ളിക്കേസ്; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി






































