ഫാഷൻ ഗോൾഡ് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപക കൂട്ടായ്‌മ

By News Desk, Malabar News
Fashion gold fraud case
Ajwa Travels

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം തേടി നിക്ഷേപകരുടെ കൂട്ടായ്‌മ. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്‌തികരമല്ലെന്നാണ് ആക്ഷേപം. സംസ്‌ഥാന പോലീസ് മേധാവിയെ നേരിൽകണ്ടാണ് നിക്ഷേപകർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഫാഷൻ ഗോൾഡ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിക്ഷേപകരുടെ പുതിയ ആവശ്യം. ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും അതിനാൽ സിബിഐ അന്വേഷണം ശുപാർശ ചെയ്യണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. മഞ്ചേശ്വരം മുൻ എംഎൽഎയും ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാനും ആയിരുന്ന കമറുദ്ദീന്റെ അറസ്‌റ്റിനും ജ്വല്ലറി എംഡി പൂക്കോയ തങ്ങളുടെ കീഴടങ്ങലിനും ശേഷം അന്വേഷണത്തിൽ പുരോഗതിയില്ലെന്നാണ് പരാതി.

പൂക്കോയ തങ്ങളുടെ മകൻ ഹിഷാം വിദേശത്ത് ബിസിനസ് നടത്തുകയാണെന്നും ഇയാളെ നാട്ടിലെത്തിക്കാൻ നടപടികൾ ഉണ്ടാകണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു. ജ്വല്ലറിയിൽ കാലാകാലങ്ങളായി ഉണ്ടായിരുന്ന എല്ലാ ഡയറക്‌ടർമാരെയും ജീവനക്കാരെയും അറസ്‌റ്റ്‌ ചെയ്യണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു. ഇതോടൊപ്പം ആരോപണം നേരിടുന്ന ഡയറക്‌ടർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടിയുണ്ടാകണം. പൂക്കോയ തങ്ങളുടേത് കീഴടങ്ങൽ നാടകമായിരുന്നു എന്നും ക്രൈം ബ്രാഞ്ച് അന്വേഷണം കൊണ്ട് ഫലമില്ലെന്നുമാണ് നിക്ഷേപകരുടെ ആരോപണം.

Also Read: വായിൽ ബിസ്‌കറ്റ്‌ കവർ തിരുകി ഒന്നര വയസുകാരനെ കൊന്നു; അമ്മൂമ്മ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE