ഹരിയാന: ഹരിയാനയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബറോഡ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്. ബിജെപി സ്‌ഥാനാർഥി ഒളിംപ്യന്‍ യോഗേശ്വര്‍ ദത്തിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ഇന്ദുരാജ് നര്‍വാലാണ് ജയമുറപ്പിച്ചത്.
ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്ക് പ്രകാരം കോണ്‍ഗ്രസ് മികച്ച ലീഡ് നേടിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഹരിയാന ബിജെപി അധ്യക്ഷന്‍ തോല്‍വി സമ്മതിക്കുകയും ചെയ്‌തു. 54918 വോട്ടാണ് കോണ്‍ഗ്രസ് ബറോഡയില്‍ നേടിയിട്ടുള്ളത്. 45049 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീകിഷന്റെ മരണത്തെ തുടര്‍ന്നാണ് ബറോഡയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
Read also: വിജയം മഹാസഖ്യത്തിന് തന്നെ; ബീഹാറില്‍ ആശങ്ക വേണ്ടെന്ന് ആര്‍ജെഡി




































