വിജയം മഹാസഖ്യത്തിന് തന്നെ; ബീഹാറില്‍ ആശങ്ക വേണ്ടെന്ന് ആര്‍ജെഡി

By Syndicated , Malabar News
Thejaswi yadav_rjd_malabae news
Ajwa Travels

പാറ്റ്ന: ബീഹാറില്‍ വിജയം മഹാസഖ്യത്തിന് തന്നെയായിരിക്കുമെന്ന് ആവര്‍ത്തിച്ച് ആര്‍ജെഡി. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആര്‍ജെഡി വക്‌താവ് പറഞ്ഞു.

കണ്‍കെട്ട് കളിക്കാന്‍ പലരും ശ്രമിക്കുമെന്ന് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍ വിജയം മഹാസഖ്യത്തിന് തന്നെയായിരിക്കുമെന്നാണ് പറയാനുള്ളതെതെന്നും ആര്‍ജെഡി നേതാവ് മനോജ് ത്‌ധാ പറഞ്ഞു. കോവിഡ് സാഹചര്യം ഉള്ളത് കൊണ്ടാണ് വോട്ടെണ്ണല്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവിലെ ലീഡ് നില അടിസ്‌ഥാനപ്പെടുത്തി ഒരു പാര്‍ട്ടിയുടേയും വിജയം ഉറപ്പിക്കാനാവില്ല. വോട്ടെണ്ണല്‍ ആരംഭിച്ച് ആറ് മണിക്കൂറുകള്‍ പിന്നിടുമ്പോഴും ചുരുങ്ങിയ ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിയത്. അതുകൊണ്ട് തന്നെ നിലവിലെ കണക്കുകള്‍ പ്രകാരം ഒരു കക്ഷിക്കും ഭൂരിപക്ഷം പ്രവചിക്കാന്‍ സാധിക്കില്ല.

Read also: ‘അര്‍ണബിനല്ല, സഞ്‌ജീവ് ഭട്ട് ഐപിഎസിനാണ് നീതി നിഷേധിച്ചത്’; ട്വിറ്റര്‍ ക്യാമ്പയിന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE