തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 13ന് ശേഷം തുലാവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ശ്രീലങ്കന്‍ തീരത്തെ ന്യൂനമര്‍ദ്ദം കന്യാകുമാരി കടലിലേക്ക് സഞ്ചരിക്കുന്നതിനാലാണ് വെള്ളിയാഴ്ചക്ക് ശേഷം സംസ്ഥാനത്ത് മഴ സജീവമാകാന്‍ സാധ്യതയേറുന്നത്.
ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ മലയോര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കും.
അതേസമയം കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇക്കുറി ശക്തമായ തുലാവര്‍ഷത്തിനു സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍.
Read Also: ‘ബിഹാര്‍ ഫലം ഇടതുപക്ഷത്തെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടി’; സീതാറാം യെച്ചൂരി







































