തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവെക്കാനുള്ള ഉത്തരവിനെതിരെയുള്ള രമേശ് ചെന്നിത്തലയുടെ പൊതുതാല്പര്യ ഹരജി നാളെ പരിഗണിക്കും. ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവെക്കാനുള്ള ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഉത്തരവിനെതിരെയാണ് ഹരജി.
ഉത്തരവ് റദ്ദാക്കണമെന്നും നടപടി നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹരജിയില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയിലേത് അടക്കമുള്ള അഴിമതികള്‍ മറക്കുകയാണ് നീക്കത്തിന് പിന്നിലുള്ള ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
National News: ബിഹാര്‍ തെരഞ്ഞെടുപ്പ്; ക്രമക്കേട് ആരോപിച്ച് മഹാസഖ്യം കോടതിയിലേക്ക്






































