പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കേറ്റ തിരിച്ചടി ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ്. നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും അധികാരം പിടിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു എന്നും തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടേയും ഇടതുപാര്‍ട്ടികളുടേയും അടുത്തെത്താന്‍ തങ്ങള്‍ക്കായില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.
‘ആര്‍ജെഡിയുടേയും ഇടതുപാര്‍ട്ടികളുടേയും അത്ര ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ല. അവര്‍ മികച്ച പ്രകടനം തന്നെ നടത്തി. അവരെപ്പോലെ ഞങ്ങള്‍ക്കും സീറ്റുകള്‍ നേടാനായിരുന്നെങ്കില്‍ ബീഹാറില്‍ മഹാസഖ്യം അധികാരത്തിൽ വരുമായിരുന്നു. ബീഹാറികളും അത്തരത്തിലുള്ള ഒരു മാറ്റം തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ആ തീരുമാനം ഞങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും’, താരിഖ് അന്‍വര്‍ പറഞ്ഞു.
125 സീറ്റുകള്‍ നേടി ബീഹാറില്‍ എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തിയപ്പോള്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന് 110 സീറ്റുകളാണ് നേടിയത്. 75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
എന്നാൽ 70 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് വെറും 19 സീറ്റിലാണ് ജയിച്ചത്. അതേസമയം, മല്‍സരിച്ച 29 സീറ്റില്‍ 15ലും ജയിച്ച് ഇടതുപാർട്ടികൾ അപ്രതീക്ഷിത മുന്നേറ്റം നടത്തി. സിപിഐഎമ്മും സിപിഐയും രണ്ട് സീറ്റ് വീതം നേടിയപ്പോള്‍ സിപിഐ(എംഎല്) 11 സീറ്റ് നേടി. അതേസമയം ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.
Read also: വിജയത്തിന്റെ അവകാശം ജനങ്ങള്‍ക്ക്; നിതീഷ് കുമാര്‍