വിജയത്തിന്റെ അവകാശം ജനങ്ങള്‍ക്ക്;  നിതീഷ് കുമാര്‍

By Syndicated , Malabar News
Nithish kumar on bihar election_Malabar news
Ajwa Travels

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായ് പ്രതികരിച്ച് ജെഡിയു നേതാവ് നിതീഷ് കുമാര്‍. എന്‍ഡിഎ സഖ്യത്തിന്റെ വിജയത്തിന് പൂര്‍ണ അവകാശികള്‍ ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും നിതീഷ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും നിതീഷ് കുമാര്‍ പ്രതികരണം നടത്താത്തത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ബിഹാറിലെ വിജയത്തിന് പിന്നാലെ ബിജെപി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണം നടത്തിയിട്ടും ജെഡിയുവിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഇല്ലാത്തത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സഖ്യത്തില്‍ നിതീഷിന് അതൃപ്‌തിയുള്ളതായി വ്യാഖ്യാനവും സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് നിതീഷ് കുമാര്‍ രംഗത്ത് വന്നത്.

തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് 43 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. സഖ്യകക്ഷിയായ ബിജെപിക്ക് 74 സീറ്റുകള്‍ ലഭിച്ചു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്‌ഥാനം ലഭിച്ചാലും അദ്ദേഹത്തിന് കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read also: സംഘപരിവാര്‍ എതിര്‍പ്പ്; സിലബസില്‍ നിന്ന് അരുന്ധതി റോയിയുടെ പുസ്‌തകം നീക്കി സര്‍വകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE