കൊച്ചി: തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഓഡിറ്റ് നിര്‍ത്തിവെച്ച സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്‌തുള്ള ചെന്നിത്തലയുടെ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്. എന്തുകൊണ്ട് തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചു എന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്‌തമാക്കണം. ചൊവ്വാഴ്‌ചയാണ് കോടതി വീണ്ടും ഹരജി പരിഗണിക്കുന്നത്.
Also Read: കോൺഗ്രസ് വനിതാ സ്‌ഥാനാർഥി ആത്‍മഹത്യക്ക് ശ്രമിച്ചു; പ്രവാസിക്കും സിപിഎമ്മിനുമെതിരെ ആരോപണം
സര്‍ക്കാര്‍ ഉത്തരവിലൂടെ ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്‌തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലെത്തിയത്. ഓഡിറ്റ് ഒഴിവാക്കുന്നത് അഴിമതി മറച്ചുവെക്കാന്‍ ആണെന്നായിരുന്നു ചെന്നിത്തലയുടെ പ്രധാന ആരോപണം.






































