തിരുവനന്തപുരം : ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. അബ്‌ദുല്‍ ലത്തീഫ്, അരുണ്‍ എസ്, റഷീദ്, അനി കുട്ടന്‍ എന്നിവര്‍ക്കാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരോട് നവംബര്‍ 18 ആം തീയതി ഹാജരാകണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അബ്‌ദുല്‍ ലത്തീഫ്, റഷീദ് എന്നിവര്‍ക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇരുവരും ക്വാറന്റൈനില്‍ ആണെന്ന കാരണം കാണിച്ച് ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്.
ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരി ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം കോവിഡ് പരിശോധന നടത്തി പ്രത്യേക സെല്ലിലേക്ക് മാറ്റുകയായിരുന്നു. പരിശോധനാഫലം ഇന്ന് പുറത്തു വരുന്നതോടെ നെഗറ്റീവ് ആയാല്‍ മറ്റ് പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തിലേക്ക് മറ്റും. എന്നാല്‍ സുരക്ഷയെ മുന്‍നിര്‍ത്തി പ്രത്യേക സെല്ലില്‍ തന്നെ താമസിപ്പിക്കാനുള്ള നീക്കങ്ങളും അധികൃതരുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.
Read also : നിക്ഷേപ തട്ടിപ്പ്; അമാൻ ഗോൾഡിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്







































