മുംബൈ: മലയാളി നഴ്സിനെ മുംബൈയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കുടിയാൻമല എരുവശ്ശേരി പൊട്ടനാനിയിൽ വീട്ടിൽ റോമ്പിഷ് ജോസഫിനെയാണ് വസായ് വെസ്റ്റ് ഓംനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുംബൈ സെൻട്രൽ വഖാർഡ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പോലീസെത്തിയാണ് മുറി തുറന്ന് അകത്തു കയറിയത്.
ആശുപത്രിയിൽ നിന്നും ലഭിച്ച മേൽവിലാസത്തിന്റെ അടിസ്ഥാനത്തിൽ വീട്ടുകാരെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് ഓൾ ഇന്ത്യ മലയാളി നഴ്സസ് അസോസിയേഷൻ അറിയിച്ചു.
Also Read: വർഷങ്ങൾക്ക് മുൻപ് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ ഫുട്പാത്തിൽ നിന്നും കണ്ടെത്തി സഹപ്രവർത്തകർ




































