കോഴിക്കോട്: ജില്ലയിലെ പന്തീരാങ്കാവ് പാലാഴിയിൽ നഴ്‌സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശിയായ സഹല ബാനുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു.
കോഴിക്കോട് ഇക്ര ക്ളിനിക്കിലെ നഴ്‌സാണ് സഹല ബാനു. ഇക്ര ക്ളിനിക്കിന്റെ മുകളിലത്തെ നിലയിലെ താമസ സ്‌ഥലത്താണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂവെന്ന് പന്തീരാങ്കാവ് പോലീസ് അറിയിച്ചു.
Most Read| ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; പഠിക്കാൻ എട്ടംഗ സമിതിയെ തീരുമാനിച്ചു കേന്ദ്രം