കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്‌താര നടപടികൾ ഇന്ന് വീണ്ടും ആരംഭിക്കും. വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കോടതി നടപടികൾ പുനരാരംഭിക്കുന്നത്. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.
കേസിനായി സർക്കാർ നിയോഗിച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിചാരണ കോടതി മുമ്പാകെ ഹാജരാകുന്നതിന് വിമുഖത അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ വിസ്‌താര നടപടികൾ ആഴ്‌ചകളായി നിലച്ചിരുന്നു.
ഇന്ന് തന്നെ നടപടികൾ പുനരാരംഭിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. പുതുതായി വിസ്‌തരിക്കേണ്ട ആളുകൾക്ക് നോട്ടീസ് അയക്കുന്ന നടപടികളാകും ഇന്ന് തുടങ്ങുക. വിചാരണകോടതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
Read Also: സ്വര്‍ണക്കടത്ത് കേസ്; സിഎം രവീന്ദ്രന് ഇഡി ഇന്ന് നോട്ടീസ് അയക്കും







































