കൊച്ചി: വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവെച്ചു. ഇക്കാര്യം സർക്കാരിനെ അറിയിച്ചു.
2017ലാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ സുരേശനെ സര്‍ക്കാര്‍ നിയമിച്ചത്. ഇന്ന് വിചാരണ പുനരാംഭിച്ച കേസ് 26ആം തീയതിയിലേക്ക് മാറ്റി. കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനോട് 26ന് ഹാജരാകാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്‌ചയാണ് നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടത്തുന്ന കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി തള്ളിയത്. ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം. ഇതുപ്രകാരം 2021 ഫെബ്രുവരിയോടെ വിചാരണ പൂര്‍ത്തിയാക്കണം. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.
Also Read: പോലീസ് നിയമ ഭേദഗതി; സിപിഎമ്മിനും അതൃപ്‌തി, തിരുത്താൻ സർക്കാർ തയ്യാറായേക്കും







































