പോലീസ് നിയമ ഭേദഗതി; സിപിഎമ്മിനും അതൃപ്‌തി, തിരുത്താൻ സർക്കാർ തയ്യാറായേക്കും

By Staff Reporter, Malabar News
MALABRNEWS-PINARAYI
Ajwa Travels

തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിയിൽ വിവാദമായ ഭാഗം തിരുത്താൻ സർക്കാർ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകൾ. സിപിഎമ്മിലും വിഷയത്തിൽ എതിർ അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് തിരുത്താൻ സർക്കാർ തയ്യാറാവുന്നത്. ഭേദഗതിക്ക് എതിരെ പോലീസുകാരും പ്രതികൂല നിലപാടുകൾ അറിയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങിലെ അധിക്ഷേപം എന്ന് പ്രത്യേകം എടുത്ത് പറയുന്ന നിലയിലാവും നിയമം തിരുത്തുക.

ഈ ഭേദഗതിപ്രകാരം ഒരു വ്യക്‌തിയെയോ വർഗത്തെയോ വ്യക്‌തകളെയോ ഭീഷണിപ്പെടുത്തുന്നതിനോ, അപമാനിക്കുന്നതിനോ, യശസിനോ, കീർത്തിക്കോ കളങ്കം വരുത്തുന്നതിനോ കാരണമായേക്കാവുന്ന തരത്തിലുള്ള എന്തെങ്കിലും സൃഷ്‌ടിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നയാൾക്ക് അഞ്ചു വർഷംവരെ തടവോ അല്ലെങ്കിൽ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള സൈബർ ആക്രമണം മാത്രമല്ല നിയമത്തിന്റെ പരിധിയിൽ വരികയെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിരുന്നു.

118 ക്രിയാത്‌മകമായ വിമര്‍ശനങ്ങളെയും മാദ്ധ്യമ റിപ്പോര്‍ട്ടിങ്ങിനെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുമൊക്കെ ബാധിക്കുന്ന തരത്തില്‍ തെറ്റായി വ്യാഖ്യാനം ചെയ്‌ത്‌ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വ്യാപകമായി വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ 118 എ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ക്യാംപയിനും ആരംഭിച്ചിരുന്നു.

Read Also: അഭിപ്രായ സ്വാതന്ത്ര്യം അടിച്ചൊതുക്കുന്ന വിവാദ കരിനിയമം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE