മുംബൈ: ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്. ചൊവ്വാഴ്‌ച രാവിലെയായിരുന്നു റെയ്‌ഡ്. മുംബൈയിലും താനെയിലുമുള്ള 10ഓളം സ്‌ഥലങ്ങളിൽ ഇഡി റെയ്‌ഡ് നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് എന്നാണ് വിവരം. എന്നാൽ ഇഡി ഇക്കാര്യത്തിൽ വ്യക്‌തമായ മറുപടി നൽകിയിട്ടില്ല.
നേരത്തെ മുംബൈയെ പാക് അധീന കശ്‌മീരുമായി താരതമ്യം ചെയ്‌ത നടി കങ്കണാ റണൗട്ടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പ്രതാപ് സർനായിക്ക് ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് എതിരായ ആത്‍മഹത്യ പ്രേരണാ കേസിലും സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്‌ഡ്. താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പ്രതാപ് സർനായിക്.
Maharashtra: Shiv Sena MLA Pratap Sarnaik’s residence and office in Thane being raided by officials of Enforcement Directorate.
Visuals from his residence. https://t.co/tjk81hxPn5 pic.twitter.com/czcwIsuQR6
— ANI (@ANI) November 24, 2020
Also Read: ‘ആര്‍ക്കൊപ്പം ജീവിക്കണം എന്നത് മൗലികാവകാശം’; അലഹബാദ് ഹൈക്കോടതി





































