കൊൽക്കത്ത: ബംഗാളില്‍ ഇടത് പാര്‍ട്ടികളുമായി സഖ്യ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്. രാഹുൽ ഗാന്ധി മുൻകൈ എടുത്താണ് ചർച്ചകൾ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബംഗാളിലെ കോൺഗ്രസ് നേതാക്കളുമായി രാഹുൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബംഗാൾ കോൺഗ്രസ് നേതൃത്വം തീരുമാനം സ്വാഗതം ചെയ്‌തു. എന്നാൽ സീറ്റ് വിഭജന കാര്യത്തിൽ വിട്ടുവീഴ്‌ചക്ക് തയ്യാറാകേണ്ടെന്ന് അവർ അറിയിച്ചിട്ടുണ്ട്.
ബിഹാർ തിരഞ്ഞെടുപ്പ് ഫലം മുന്നിൽ കണ്ട് മാത്രം തീരുമാനം എടുത്താൽ മതിയെന്നും കോൺഗ്രസിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി 70 സീറ്റില്‍ മൽസരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.
2016ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച അത്രതന്നെ സീറ്റുകൾ വേണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം അറിയിച്ചിട്ടുണ്ട്. പാർട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് മൽസരിക്കണമെന്നും അഭിപ്രായമുയർന്നു.
തൃണമൂൽ കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികൾക്ക് എതിരെ ശക്‌തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. 2016 ലെ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് മൽസരിച്ചിരുന്നു. പിന്നീട് സിപിഎം സഖ്യം ഉപേക്ഷിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടന്ന സഖ്യ ചർച്ചകൾ ഫലം കണ്ടിരുന്നില്ല.
Read Also: കർണാടക ബിജെപിയിൽ ഭിന്നത രൂക്ഷം; യെദിയൂരപ്പയെ മാറ്റണമെന്ന് ഒരു വിഭാഗം








































